കേരളത്തിൽ സൈബർ ക്രൈം ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് കൂടി വരികയാണ് സൈബർ ക്രൈം രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് സ്വാഭാവികമാണെങ്കിലും ഈ അടുത്ത കാലങ്ങളിൽ ബാങ്ക് അക്കൗണ്ട് കൂടാതെ ഉപഭോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടും മരവിപ്പിക്കുന്നതായി കണ്ടുവരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുപോലെ തന്നെ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കുമ്പോൾ നമുക്ക് അതിൽ നിന്നും പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കാതെ വരുന്നു.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സൈബർ ക്രൈമുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും മരവിപ്പിക്കുന്നത്. നാം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിലൂടെ തന്നെ ഡീമാറ്റ് അക്കൗണ്ടും മരവിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഡീമാറ്റ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ നാം അതിൻറെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത് ബാങ്ക് അക്കൗണ്ട് ആണെങ്കിൽ ബാങ്ക് മാനേജറെയും ഡീമാറ്റ് അക്കൗണ്ട് ആണെങ്കിൽ നിങ്ങൾ അക്കൗണ്ട് ഓപ്പൺ ആക്കിയ ഡിമാൻഡ് ബ്രോക്കറുടെ അടുത്ത് ഈമെയിൽ മുഖാന്തരം പരാതി അറിയിക്കേണ്ടതാണ്. ഇത്തരത്തിൽ പരാതി അറിയിക്കുന്നതിലൂടെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനുള്ള കാരണം കൃത്യമായി സ്റ്റേറ്റ്മെൻറ് സ്റ്റേറ്റ്മെൻറ് വഴി അറിയുവാനും സാധിക്കുന്നതാണ്. ഡീമാറ്റ് അക്കൗണ്ട് വീണ്ടും ഉപയോഗിക്കുന്നതിനും അതിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വേണ്ടി നിങ്ങൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങേണ്ടതാണ്.
Advocate Neeraj T Narendran , Cyber law